സൈനികാഭ്യാസം പ്രകോപനപരം: ബ്ലിങ്കൻ
Saturday, August 6, 2022 2:32 AM IST
വാഷിംഗ്ടൺ: തായ്വാനെ ലക്ഷ്യമിട്ടു ചൈന നടത്തുന്ന സൈനികാഭ്യാസം പ്രകോപനപരമാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പെലോസിയുടെ തായ്വാൻ സന്ദർശനം പ്രശ്നമാക്കി മാറ്റരുതെന്ന് യുഎസ് ആവശ്യപ്പെട്ടതാണെന്നും കംബോഡിയയിൽ ആസിയാൻ സമ്മേളനത്തിനിടെ ബ്ലിങ്കൻ പ്രതികരിച്ചു.