പാക്കിസ്ഥാനിൽ ബസ് മലയിടുക്കിലേക്കു വീണ് 19 മരണം
Monday, July 4, 2022 1:04 AM IST
കറാച്ചി: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ യാത്രാബസ് മലയിടുക്കിലേക്കു മറിഞ്ഞു വീണ് 19 പേർ മരിച്ചു. 11 പേർക്കു പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ സോബ് ജില്ലയിലെ പർവതമേഖലയിലായിരുന്നു അപകടം.അമിതവേഗത്തിലെത്തിയ ബസ് മഴയത്ത് തെന്നിമറിയുകയായിരുന്നു. ഇസ്ലാമാബാദിൽനിന്നു ക്വെറ്റയിലേക്കു പോയ ബസിൽ 30 യാത്രക്കാരാണുണ്ടായിരുന്നത്.
ക്വെറ്റയ്ക്കു സമീപമായിരുന്നു അപകടം. രക്ഷാപ്രവർത്തകർ 19 മൃതദേഹങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ മാസം വടക്കൻ ബലൂചിസ്ഥാനിൽ ബസ് മലയിടുക്കിലേക്കു മറിഞ്ഞുവീണ് 22 പേർ മരിച്ചിരുന്നു.