അമേരിക്കയിൽ കോവിഡ് ബാധിച്ചത് 95 ലക്ഷം കുട്ടികൾക്ക്
Thursday, January 20, 2022 12:22 AM IST
വാഷിംഗ്ടൺ ഡിസി: കോവിഡ് മഹാമാരി ആരംഭിച്ചശേഷം അമേരിക്കയിൽ കോവിഡ് ബാധിച്ചത് 95 ലക്ഷം കുട്ടികൾക്ക്. അമേരിക്കൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ്, ചിൽഡ്രൻസ് ഹോസ്പിറ്റൽസ് അസോസിയേഷൻ എന്നിവയാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 13 വരെ 94,52,491 കുട്ടികൾക്കു കോവിഡ് സ്ഥിരീകരിച്ചു. മൊത്തം പോസിറ്റീവ് കേസുകളിൽ 17.8 ശതമാനം കുട്ടികളാണ്.
ആശുപത്രി ചികിത്സ തേടേണ്ടി വന്നവരിൽ 1.7 ശതമാനം മുതൽ 4.4 ശതമാനം വരെ കുട്ടികളാണ്. ആകെ കോവിഡ് മരണത്തിൽ 0.26 ശതമാനമാണ് കുട്ടികളുടെ എണ്ണം.