ബാലി സ്ഫോടനം: സൂത്രധാരന് 15 വർഷം തടവ്
Thursday, January 20, 2022 12:22 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ ബാലിയിൽ ബോംബ് സ്ഫോടനം നടത്തിയ ഇസ്ലാമിക ഭീകരവാദ സംഘടനയുടെ നേതാവിന് 15 വർഷം തടവുശിക്ഷ. സുൽക്കർനയ്ൻ എന്ന ഭീകരനെയാണു ജക്കാർത്തയിലെ കോടതി ശിക്ഷിച്ചത്. 2020 ഡിസംബറിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. അതുവരെ ഇന്തോനേഷ്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഭീകരനായിരുന്നു സുൽക്കർനയ്ൻ. 2002ൽ ബാലിയിലുണ്ടായ സ്ഫോടനത്തിൽ 202 പേരാണു കൊല്ലപ്പെട്ടത്.