ചൈനാവിരുദ്ധ പ്രകടനം: ഹോങ്കോംഗിൽ ഏഴുപേർക്കു തടവ്
Saturday, October 16, 2021 10:22 PM IST
ഹോങ്കോംഗ്: ഹോങ്കോംഗിനെ വരുതിയിലാക്കാൻ ചൈന നടപ്പാക്കിയ ദേശീയസുരക്ഷാ നിയമത്തിനെതിരേ പ്രതിഷേധം നടത്താൻ നേതൃത്വം നല്കിയ ഏഴു പേർക്ക് കോടതി ആറു മുതൽ 12 മാസം വരെ തടവുശിക്ഷ വിധിച്ചു.
പ്രവർത്തനം നിലച്ച സിവിൽ ഹ്യൂമൻ റൈസ്റ്റ്സ് ഫ്രണ്ട് മേധാവി ഫിഗോ ചാനിനാണ് 12 മാസം തടവ്. മുൻ ജനപ്രതിനിധി വു ചി വായിക്ക് പത്തുമാസം തടവു ലഭിച്ചു. ജൂലൈ ഒന്നിനായിരുന്നു പ്രതിഷേധ പ്രകടനം.