യുഎസിലെ മെംഫിസിൽ വെടിവയ്പ്: മൂന്നു മരണം
Thursday, October 14, 2021 1:34 AM IST
മെംഫിസ്: യുഎസിലെ മെംഫിസിൽ പോസ്റ്റ്ഓഫീസിലുണ്ടായ വെടിവയ്പിൽ മൂന്നു മരണം. രണ്ട് ജീവനക്കാരെ വെടിവച്ചശേഷം മറ്റൊരു ജീവനക്കാരൻ വെടിവച്ചു ജീവനൊടുക്കുകയായിരുന്നു.
മെംഫിൽ ഉൾപ്പെടുന്ന ടെന്നസി മേഖലയിൽ ആഴ്ചകൾക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ വെടിവയ്പാണിത്.
വെടിയുതിർത്തതും കൊല്ലപ്പെട്ടതും പോസ്റ്റൽ വകുപ്പ് ജീവനക്കാരനാണെന്നും ആക്രമണകാരണം വ്യക്തമല്ലെന്നും എഫ്ബിഐ വക്താവ് പറഞ്ഞു.