ആഗോള കുടുംബസംഗമം: ഔദ്യോഗിക ചിത്രം പ്രകാശനം ചെയ്തു
Thursday, July 29, 2021 11:50 PM IST
റോം: റോമിൽ നടക്കുന്ന ആഗോള കുടുംബസംഗമം- 2022 ന്റെ ഔദ്യോഗിക ചിത്രം പ്രകാശനം ചെയ്തു. സ്ലോവേനിയൻ ഈശോസഭാ വൈദികനായ ഫാ. മാർകോ ഇവാൻ റൂപിൻക് വരച്ച ചിത്രം അല്മായർക്കും കുടംബത്തിനും ജീവനും വേണ്ടിയുള്ള കാര്യാലയവും റോമൻ രൂപതയും സംയുക്തമായാണ് പ്രകാശനം ചെയ്തത്.
2022 ജൂൺ 22 മുതൽ 26 വരെ നടക്കുന്ന പത്താമത് കുടുംബസംഗമത്തിന്റെ നടത്തിപ്പു ചുമതല റോമൻ രൂപതയ്ക്കാണ്. ഈ രഹസ്യം വളരെ വലുതാണ് എന്ന എഴുത്തോടെ കാനായിലെ കല്യാണവിരുന്നിൽ ഈശോ മിശിഹാ പ്രവർത്തി ച്ച ആദ്യ അദ്ഭുതമാണു ചിത്രത്തിലുള്ളത്.