ജോൺസനും ഋഷിയും ഐസൊലേഷനിൽ കഴിയും
Monday, July 19, 2021 12:07 AM IST
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട ആരോഗ്യമന്ത്രി സാജിദ് ജാവിദുമായി സന്പർക്കമുണ്ടായ പ്രധാനമന്ത്രി ബോറിസ് ജോൺസനും ചാൻസലർ(ധനമന്ത്രി) ഋഷി സുനാക്കും പത്തു ദിവസം ഐസൊലേഷനിൽ കഴിയും.
ഐസൊലേഷൻ വേണ്ടെന്നാണ് ജോൺസൻ ആദ്യം തീരുമാനിച്ചത്. ഇതിനെതിരേ വിമർശനം ശക്തമായപ്പോൾ തീരുമാനം മാറ്റുകയായിരുന്നു.
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള ജാവിദിന് ശനിയാഴ്ചയാണു രോഗം സ്ഥിരീകരിച്ചത്.