ചാരവൃത്തി: റഷ്യൻ ശാസ്ത്രജ്ഞൻ ജർമനിയിൽ അറസ്റ്റിൽ
Tuesday, June 22, 2021 12:14 AM IST
ബെർലിൻ: ജർമൻ യൂണിവേഴ്സിറ്റിയിൽനിന്നുള്ള വിവരങ്ങൾ റഷ്യക്കു കൈമാറിയ റഷ്യൻ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു. 2020 ഒക്ടോബർ മുതൽ റഷ്യൻ ചാരനായി പ്രവർത്തിച്ച ഇൽനെർ എന്നിനെ അറസ്റ്റ് ചെയ്തതായി ജർമനി അറിയിച്ചു. പേര് വെളിപ്പെടുത്താത്ത ജർമൻ യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു അറസ്റ്റിലായ ശാസ്ത്രജ്ഞൻ. പ്രതിയെ ശനിയാഴ്ച റിമാൻഡ് ചെയ്തു.