കരേൻ കലാപകാരികൾ പട്ടാള ഔട്ട്പോസ്റ്റ് അഗ്നിക്കിരയാക്കി
Friday, May 7, 2021 11:53 PM IST
ബാങ്കോക്ക്: മ്യാൻമറിലെ കരേൻ തദ്ദേശീയ ന്യൂനപക്ഷ കലാപകാരികൾ പട്ടാള ഔട്ട്പോസ്റ്റ് അഗ്നിക്കിരയാക്കി. പത്തുദിവസം മുന്പ് കരേൻ നാഷണൽ ലിബറേഷൻ ആർമി (കെഎൻഎൽഎ) പിടിച്ചെടുത്ത പട്ടാള ക്യാന്പിന് 15 കിലോമീറ്റർ അകലെയാണ് പട്ടാള ഔട്ട്പോസ്റ്റ്. ഓംഗ് സാൻ സൂച്ചിയെ പുറത്താക്കി പട്ടാളം ഭരണം പിടിച്ചതിന് എതിരാണ് കരേൻ ന്യൂനപക്ഷം.