അ​തി​പ്ര​ശ​സ്ത​നാ​യ ഭ​ർ​ത്താ​വ്
Friday, April 9, 2021 11:49 PM IST
ല​​​​​ണ്ട​​​​​ൻ: ലോ​​​​​ക​​​​​ത്തെ അ​​​​​തി​​​​​പ്ര​​​​​ശ​​​​​സ്ത​​​​​നാ​​​​​യ ഭ​​​​​ർ​​​​​ത്താ​​​​​വ് എ​​​​​ന്ന വി​​​​​ശേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന് ഏ​​​​​റ്റ​​​​​വും യോ​​​​​ഗ്യ​​​​​നാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ അ​​​​​ന്ത​​​​​രി​​​​​ച്ച ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ. ബ്രി​​​​​ട്ടീ​​​​​ഷ് രാ​​​​​ജ​​​​​കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​ത്ര​​​യും കാ​​​ലം രാ​​​​​ജാ​​​​​വി​​​​​ന്‍റെ​​​​​യോ രാ​​​​​ജ്ഞി​​​​​യു​​​​​ടെ​​​​​യോ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​യി ജീ​​​​​വി​​​​​ക്കു​​​​​ന്ന വ്യ​​​​​ക്തി വേ​​​​​റെ​​യി​​ല്ല. എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി​​​​​യു​​​​​ടെ നി​​​​​ഴ​​​​​ലാ​​​​​യി ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ ഏഴു പ​​​​​തി​​​​​റ്റാ​​​​​ണ്ട് ജീ​​​​​വി​​​​​ച്ചു. ബ്രി​​​​​ട്ടീ​​​​​ഷ് രാ​​​​​ജ​​​​​കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ പാ​​​​​ര​​​​​ന്പ​​​​​ര്യ​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച് കി​​​​​രീ​​​​​ടാ​​​​​വ​​​​​കാ​​​​​ശി​​​​​യാ​​​​​യ രാ​​​​​ജ്ഞി​​​​​യു​​​​​ടെ പ​​​​​ങ്കാ​​​​​ളി​​​​​യെ രാ​​​​​ജാ​​​​​വെ​​​​​ന്ന് അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യി​​​​​ല്ല. രാ​​​​​ജാ​​​​​വി​​​​​ന്‍റെ പ​​​​​ത്നി​​​​​യെ രാ​​​​​ജ്ഞി​​​​​യെ​​​​​ന്നു വി​​​​​ളി​​​​​ക്കും.

ഫി​​​​​ലി​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ ഡ്യൂ​​​​​ക്ക് ഓ​​​​​ഫ് എ​​​​​ഡി​​​​​ൻ​​​​​ബ​​​​​ർ​​​​​ഗ് എ​​​​​ന്നാ​​​​​ണ് അ​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന​​​​​ത്. ദ​​​​​ന്പ​​​​​തി​​​​​ക​​​​​ൾ​​​​​ക്ക് കി​​​​​രീ​​​​​ടാ​​​​​വ​​​​​കാ​​​​​ശി ചാ​​​​​ൾ​​​​​സ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ (72), ആ​​ൻ രാ​​​​​ജ​​​​​കു​​​​​മാ​​​​​രി (70), ആ​​​​​ൻ​​​​​ഡ്രൂ രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ (61), എ​​​​​ഡ്വേ​​​​​ർ​​​​​ഡ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ (57) എ​​​​​ന്നീ നാ​​​​​ലു മ​​​​​ക്ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്.

ഗ്രീ​​​​​ക്ക് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ പ്രി​​​​​ൻ​​​​​സി​​​ന്‍റെ​​​​​യും ബാ​​​​​റ്റ​​​​​ൻ​​​​​ബെ​​​​​ർ​​​​​ഗ് രാ​​​​​ജ​​​​​കു​​​​​മാ​​​​​രി ആ​​​​​ലീ​​​​​സി​​​​​ന്‍റെ​​​​​യും മ​​​​​ക​​​​​നാ​​​​​യി ഗ്രീ​​​​​ക്ക്- ഡെ​​​​​ന്മാർ​​​​​ക്ക് രാ​​​​​ജ​​​​​പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ ഗ്രീ​​​​​ക്ക് ദ്വീ​​​​​പാ​​​​​യ കൊ​​​​​ർ​​​​​ഫു​​​​​വി​​​​​ൽ 1921 ജൂ​​​​​ൺ പ​​​​​ത്തി​​​​​നാ​​​ണ് ഫി​​​​​ലി​​​​​പ്പ് ജ​​​നി​​​ച്ച​​​ത്. വൈ​​​​​കാ​​​​​തെ ത​​​​​ന്നെ പ​​​​​ട്ടാ​​​​​ള​​​​​ അ​​​​​ട്ടി​​​​​മ​​​​​റി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഈ ​​​​​കു​​​​​ടും​​​​​ബ​​​​​ത്തെ കൊ​​​​​ർ​​​​​ഫു​​​​​വി​​​​​ൽ​​​​​നി​​​​​ന്ന് നാ​​​​​ടു​​​​​ക​​​​​ട​​​​​ത്തി. ര​​​​​ക്ഷ​​​​​യ്ക്കെ​​​​​ത്തി​​​​​യ ബ്രി​​​​​ട്ടീ​​​​​ഷ് യു​​​​​ദ്ധ​​​​​ക്ക​​​​​പ്പ​​​​​ലി​​​​​ൽ ഇ​​​​​റ്റ​​​​​ലി​​​​​യി​​​​​ൽ അ​​​ഭ​​​യം തേ​​​ടി.

ഇ​​​​​റ്റ​​​​​ലി​​​​​യി​​​​​ലെ ഫി​​​ലി​​​പ്പി​​​ന്‍റെ ബാ​​​​​ല്യ​​​​​കാ​​​​​ലം ഇ​​​​​രു​​​​​ൾ നി​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ട്ടു വ​​​​​യ​​​​​സു​​​​​ള്ള​​​​​പ്പോ​​​​​ൾ അ​​​​​മ്മ ആ​​​​​ലീ​​​​​സ് രാ​​​​​ജ​​​​​കു​​​​​മാ​​​​​രി​​​​​യെ മാ​​​​​ന​​​​​സി​​​​​ക വി​​​​​ഭ്രാ​​​​​ന്തി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി. പി​​​​​താ​​​​​വ് ര​​​​​ണ്ടാം ഭാ​​​​​ര്യ​​​​​ക്കൊ​​​​​പ്പം ഫ്ര​​​​​ഞ്ച് റി​​​​​വീ​​​​​ര​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​യി. ബ്രി​​​​​ട്ട​​​​​നി​​​​​ലു​​​​​ള്ള അ​​​​​മ്മ​​​​​യു​​​​​ടെ ബ​​​​​ന്ധു​​​​​ക്ക​​​​​ളു​​​​​ടെ ത​​​​​ണ​​​​​ലി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഫി​​​​​ലി​​​​​പ്പി​​​​​ന്‍റെ പി​​​​​ന്നീ​​​​​ടു​​​​​ള്ള ജീ​​​​​വി​​​​​തം. ഇ​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​പ്പേ​​രാ​​യ മൗ​​​​​ണ്ട്ബാ​​​​​റ്റ​​​​​ൻ എന്നത് ഫി​​​​​ലി​​​​​പ്പും സ്വീ​​​​​ക​​​​​രി​​​​​ച്ചു. ഗോ​​​​​ർ​​​​​ഡ​​​​​ൻ​​​​​സ്റ്റോം​​​ഗ് സ്കോ​​​​​ട്ടീ​​​​​ഷ് സ്കൂ​​​​​ളി​​​​​ലെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സശേ​​​​​ഷം ഇം​​​ഗ്ല​​​ണ്ട് ഡാ​​​​​ർ​​​​​ത്ത്മൗ​​​​​ത്തി​​​​​ലെ റോ​​​​​യ​​​​​ൽ നേ​​​​​വ​​​​​ൽ കോ​​​​​ള​​​​​ജി​​​​​ൽ പ്ര​​​​​വേ​​​​​ശ​​​​​നം നേ​​​​​ടി.


1939ൽ ​​​​​ജോ​​​​​ർ​​​​​ജ് ആ​​​​​റാ​​​​​മ​​​​​ൻ രാ​​​​​ജാ​​​​​വ് നേ​​​​​വ​​​​​ൽ കോ​​​​​ള​​​​​ജ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച​​​​​പ്പോ​​​​​ൾ രാ​​​​​ജാ​​​​​വി​​​​​ന്‍റെ ഇ​​​​​ള​​​​​യ​​​​​കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​യ എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത്, മാ​​​​​ർ​​​​​ഗ​​​​​ര​​​​​റ്റ് എ​​​​​ന്നി​​​​​വ​​​​​രെ ഉ​​​​​ല്ല​​​​​സി​​​​​പ്പി​​​​​ക്കേ​​​​​ണ്ട ചു​​​​​മ​​​​​ത​​​​​ല അ​​​​​ക്കാ​​​​​ഡ​​​​​മി​​​​​യി​​ലെ മി​​​​​ക​​​​​ച്ച വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി​​​​​രു​​​​​ന്ന ഫി​​​​​ലി​​​​​പ്പി​​​​​നു ല​​​​​ഭി​​​​​ച്ചു. പ​​​​​തി​​​​​മൂ​​​​​ന്നു​​​​​കാ​​​​​രി​​​​​യാ​​​​​യ എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി​​​​​യും 18കാ​​​​​ര​​​​​നാ​​​​​യ ഫി​​​​​ലി​​​​​പ്പും ത​​​​​മ്മി​​​​​ലു​​​​​ള്ള സൗ​​​​​ഹൃ​​​​​ദം അ​​​​​വി​​​​​ടെ തു​​​​​ട​​​​​ങ്ങി. ര​​​​​ണ്ടാം ലോ​​​​​ക​​​​​മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​കാ​​​​​ല​​​​​ത്ത് 1942 ൽ 21-ാം ​​​​​വ​​​​​യ​​​​​സി​​​​​ൽ റോ​​​​​യ​​​​​ൽ ബ്രി​​​​​ട്ടീ​​​​​ഷ് നേ​​​​​വി​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ ല​​​​​ഫ്റ്റ​​​​​ന​​​​​ന്‍റാ​​​​​യി ഫി​​​​​ലി​​​​​പ്പ് സേ​​​​​വ​​​​​നം അ​​​​​നു​​​​​ഷ്ഠി​​​​​ച്ചു. നേ​​​​​വി​​​​​യി​​​​​ലെ സേ​​​​​വ​​​​​നകാ​​​​​ല​​​​​ത്തി​​​​​നി​​​​​ടെ ക​​​​​ത്തു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ഫി​​​​​ലി​​​​​പ്പ് എ​​​​​ലി​​​​​ബ​​​​​സ​​​​​ത്തും സ്നേ​​​​​ഹം കൈ​​​​​മാ​​​​​റി. എ​​​​​ലി​​​​​ബ​​​​​ത്തി​​​​​ന്‍റെ​​​​​യും ഫി​​​​​ലി​​​​​പ്പി​​​​​ന്‍റെ​​​​​യും പ്രണയം അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച ജോ​​​​​ർ​​​​​ജ് രാ​​​​​ജാ​​​​​വ് 1947 ൽ ​​​​​വി​​​​​വാ​​​​​ഹ​​​​​ത്തി​​​​​നു സ​​​​​മ്മ​​​​​തം മൂ​​​​​ളി.​​​ ഫി​​​ലി​​​പ്പി​​​ന് 26 ഉം ​​​എ​​​ലി​​​സ​​​ബ​​​ത്തി​​​ന് 21 ഉം ​​​ആ​​​യി​​​രു​​​ന്നു പ്രാ​​​യം. 1947 ന​​​​​വം​​​​​ബ​​​​​ർ 20ന് ​​​​​ഇ​​​​​രു​​​​​വ​​​​​രും വി​​​​​വാ​​​​​ഹി​​​​​ത​​​​​രാ​​​​​യി. അ​​​​​ന്നു മു​​​​​ത​​​​​ൽ ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ ഡ്യൂ​​​​​ക്ക് ഓ​​​​​ഫ് എ​​​​​ഡി​​​​​ൻ​​​​​ബ​​​​​ർ​​​​​ഗ് എ​​​​​ന്ന് അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടാ​​​​​ൻ തു​​​​​ട​​​​​ങ്ങി.


കോ​​​​​മ​​​​​ൺ​​​​​വെ​​​​​ൽ​​​​​ത്ത് രാ​​​​​ജ്യ​​​​​സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി 1952ൽ ​​​​​എ​​​​​ലി​​​​​സ​​​​​ബ​​​​​ത്തും ഫി​​​​​ലി​​​​​പ്പും കെ​​​​​നി​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കെ​​​​​യാ​​​​​ണ് 56-ാം വ​​​യ​​​സി​​​ൽ ജോ​​​​​ർ​​​​​ജ് രാ​​​​​ജ​​​​​ാവ് ആ​​​​​ക​​​​​സ്മി​​​​​ക​​​മാ​​​​​യി മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ത​​​​​ന്‍റെ ഭാ​​​​​ര്യ രാ​​​​​ജ്ഞി​​​​​യാ​​​​​കു​​​​​ന്ന യാ​​​​​ഥാ​​​​​ർ​​​​​ഥ്യം ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ ഞെ​​​​​ട്ട​​​​​ലോടെ​​​​​യാ​​​​​ണ് അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച​​​​​തെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്രൈ​​​​​വ​​​​​റ്റ് സെ​​​​​ക്ര​​​​​ട്ട​​​​​റി ക​​​​​മാ​​​​​ൻ​​​​​ഡ​​​​​ർ മൈ​​​​​ക്ക​​​​​ൾ പാ​​​​​ർ​​​​​ക്ക​​​​​ർ പി​​​ന്നീ​​​ട് പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്.

എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി​​​​​യു​​​​​ടെ കി​​​​​രീ​​​​​ട​​​​​ധാ​​​​​ര​​​​​ണം ക​​​​​ഴി​​​​​ഞ്ഞ​​​​​തോ​​​​​ടെ സൈ​​​​​നി​​​​​ക സേ​​​​​വ​​​​​നത്തിൽനി ന്നും ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ പി​​​​​ൻ​​​​​വാ​​​​​ങ്ങി. രാ​​​​​ജ്ഞി​​​​​യു​​​​​ടെ പ​​​​​ങ്കാ​​​​​ളി എ​​​​​ന്ന പ​​​​​ദ​​​​​വി​​​​​യിൽ അ​​​​​വ​​​​​രെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു പി​​​​​ന്നീ​​​​​ടു​​​​​ള്ള ചു​​​​​മ​​​​​ത​​​​​ല. ബെ​​​​​ക്കിം​​​​​ഗ്ഹാം കൊ​​​​​ട്ടാ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലേ​​​​​ക്ക് വ​​​​​ലി​​​​​ഞ്ഞ ഫി​​​​​ലി​​​​​പ്പ് പിന്നീട് ഔ​​​​​ദ്യോ​​​​​ഗി​​​​​ക സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​​ജ്ഞി​​​​​ക്ക​​​​​് അക​​​​​ന്പ​​​​​ടി​​​​​യാ​​​​​യി. കൊ​​​​​ട്ടാ​​​​​ര​​​​​ത്തി​​​​​ലെ ചി​​​​​ട്ട​​​​​വ​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്ക് കാ​​​​​ത​​​​​ലാ​​​​​യ മാ​​​​​റ്റം വ​​​​​രു​​​​​ത്തി​​​​​യ അ​​​​​ദ്ദേ​​​​​ഹം, ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രോ​​​​​ട് വ​​​​​ള​​​​​രെ സൗ​​​​​ഹൃ​​​​​ദ​​​​​മാ​​​​​യാ​​​​​ണ് പെ​​​​​രു​​​​​മാ​​​​​റി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. സാ​​​​​ഹോ​​​​​ദ​​​​​ര്യം ത​​​​​ങ്ങ​​​​​ളെ പ​​​​​ഠി​​​​​പ്പി​​​​​ച്ച​​​​​ത് ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് മ​​​​​ക​​​​​ൻ ആ​​​​​ൻ​​​​​ഡ്രു രാ​​​​​ജ​​​​​കു​​​​​മാ​​​​​ൻ പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്.

2017ൽ ​​​​​രാ​​​​​ജ​​​​​കീ​​​​​യ പ​​​​​ദ​​​​​വി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ര​​​​​മി​​​​​ച്ച ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ 143 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ഔ​​​​​ദ്യോ​​​​​ഗിക സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. 780 സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​ളി​​ളി​​​​​ലും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു. ഇം​​​​​ഗ്ലീ​​​​​ഷി​​​​​നൊ​​​​​പ്പം ഫ്ര​​​​​ഞ്ചും ജ​​​​​ർ​​​​​മ​​​​​നും അ​​​​​നാ​​​​​യാ​​​​​സം കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്തി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.