ആണവകേന്ദ്രങ്ങളിൽ രാജ്യാന്തര പരിശോധകർക്കു നിയന്ത്രണം
Tuesday, February 23, 2021 11:55 PM IST
ടെഹ്റാൻ: ആണവകേന്ദ്രങ്ങളിൽ രാജ്യാന്തര പരിശോധകർക്ക് ഇറാൻ നിയന്ത്രണമേർപ്പെടുത്തി തുടങ്ങിയതായി സർക്കാർ ടിവി റിപ്പോർട്ട് ചെയ്തു.
രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) പരിശോധകരുമായുള്ള സഹകരണം കുറയ്ക്കുന്നു എന്നതിൽ കവിഞ്ഞ് കൂടുതൽ വിവരങ്ങൾ ടിവി പുറത്തുവിട്ടില്ല. ഏതു തരത്തിലാണു പരിശോധകർക്കു നിയന്ത്രണം ഏർപ്പെടുത്തിയതെന്നും വ്യക്തമല്ല.
അതേസമയം, ആണവകേന്ദ്രങ്ങളിലെ നിരീക്ഷണ കാമറകളിലേക്ക് ഐഎഇഎയ്ക്കു പ്രവേശനം നിഷേധിച്ചതായി ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു.