ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവിശേഷവത്കരണ മഹാസംഗമം 27ന്
Tuesday, February 23, 2021 11:08 PM IST
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഈ മാസം 27-ന് സംഘടിപ്പിക്കുന്ന സുവിശേഷവത്കരണ മഹാസംഗമത്തിന്റെ- സുവിശേഷത്തിന്റെ ആനന്ദം- ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. ഓൺലൈനിൽ നടത്തുന്ന മഹാസംഗമം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് സ്രാമ്പിക്കൽ അധ്യക്ഷത വഹിക്കും.
കേരള സഭയിലെ പ്രമുഖ സുവിശേഷപ്രഘോഷകർ മൂന്നര മണിക്കൂർ സുവിശേഷ പ്രഘോഷണം നടത്തും. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കൂടി ലോകമെമ്പാടും ലഭ്യമാകുന്ന രീതിയിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത് . ഫാ.ജോർജ് പനയ്ക്കൽ വിസി, ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ.ഡൊമിനിക് വാളന്മനാൽ, ഫാ. ഡാനിയൽ പൂവണ്ണത്തിൽ, ഫാ.മാത്യു വയലാമണ്ണിൽ സിഎസ്ടി, സിസ്റ്റർ ആൻ മരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ.ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ്, ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ വചനം പങ്കുവച്ചു സംസാരിക്കും.
പ്രോട്ടോ സിഞ്ചെലൂസ് മോൺ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരിക്കും. സിഞ്ചെലുസ് മോൺ. ജോർജ് ചേലയ്ക്കൽ സ്വാഗതവും രൂപത സുവിശേഷവത്കരണ കോഓർഡിനേറ്റർ ഡോ.ജോസി മാത്യു നന്ദിയും പറയും.