അലക്സി നവൽനി റഷ്യയിലേക്ക് മടങ്ങുന്നു
Monday, January 18, 2021 12:28 AM IST
ബെർലിൻ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി റഷ്യയിലേക്കു മടങ്ങുന്നു. സൈബീരിയൻ പട്ടണമായ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കുഴഞ്ഞു വീണ് നവൽനി ജർമനിയിലെ ചികിത്സയ്ക്കു ശേഷമാണ് മോസ്കോയിലേക്കു മടങ്ങുന്നത്. തന്നെ റഷ്യൻ രഹസ്യാന്വേഷണ സേന കൊല്ലാൻ ശ്രമിച്ചതാണെന്ന് നവൽനി ആരോപിച്ചത് വൻവിവാദത്തിനാണ് തിരികൊളുത്തിയത്. ഇന്ന് മോസ്കോയിൽ എത്തുന്ന, പ്രസിഡന്റ് പുടിന്റെ കടുത്ത വിമർശകനായ നവാൽനി അറസ്റ്റ് ചെയ്യപ്പെടുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
രാജ്യത്തിനും ഭരണകൂടത്തിനും എതിരേ വിദേശ രാജ്യത്തുവച്ച് നടത്തിയ ഗുരുതര ആരോപണങ്ങളുടെ പേരലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പുടിൻ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.