യുഎസിൽ വീണ്ടും വധശിക്ഷ നടപ്പാക്കി
Friday, September 25, 2020 11:09 PM IST
വാഷിംഗ്ടൺ ഡിസി: ഇരട്ടക്കൊലക്കേസിൽ ക്രിസ്റ്റഫർ വിയാൽവ(40) എന്ന പ്രതിയുടെ വധശിക്ഷ യുഎസിൽ നടപ്പാക്കി.
ട്രംപ് ഭരണകൂടം ജൂലൈയിൽ വധശിക്ഷ വീണ്ടും നടപ്പാക്കാൻ തുടങ്ങിയശേഷം ഇതിനു വിധേയനാകുന്ന ഏഴാമത്തെയാളും ആദ്യത്തെ കറുത്തവംശജനുമാണ് വിയാൽവ. വ്യാഴാഴ്ച ഇന്ത്യാനയിലെ ജയിലിൽ വിഷംകുത്തിവച്ചാണ് കൊന്നത്. ശിക്ഷ നീട്ടിവയ്ക്കണമെന്ന അഭ്യർഥന സുപ്രീംകോടതി നിരസിച്ചിരുന്നു. 1999ൽ ദന്പതികളെ വെടിവച്ചുകൊന്നശേഷം തീകൊളുത്തിയെന്നാണു കേസ്.