ശ്രീലങ്കയിൽ 70 ശതമാനം പോളിംഗ്
Wednesday, August 5, 2020 11:16 PM IST
കൊളംബോ: ശ്രീലങ്കയിൽ ഇന്നലെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് സമാധാനപരം.
70 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചതായി നാഷണൽ ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.
വോട്ടെണ്ണൽ ഇന്നു രാവിലെ ആരംഭിക്കും. ഫലപ്രഖ്യാപനം വൈകിട്ട്. പ്രസിഡന്റ് ഗോട്ടാഭയ രജപക്സെയും പ്രധാനമന്ത്രി മഹിന്ദ രജപക്സെയും നേതൃത്വം നല്കുന്ന ശ്രീലങ്ക പീപ്പിൾസ് പാർട്ടി(എസ്എൽപിപി) വൻ വിജയം നേടുമെന്നാണ് കരുതുന്നത്.