സെർബിയയിൽ സംഘർഷം തുടരുന്നു
Friday, July 10, 2020 12:37 AM IST
ബെൽഗ്രേഡ്: കൊറോണ നിയന്ത്രണങ്ങളുടെ പേരിൽ സെർബിയയിൽ ബുധനാഴ്ച രാത്രിയും പ്രകടനവും സംഘർഷവുമുണ്ടായി. 19 പോലീസുകാർ അടക്കം 39 പേർക്കു ചെറിറ പരിക്കുകളേറ്റു. കൊറൊണ കേസുകൾ വർധിച്ചതിനെത്തുടർന്ന്, വാരാന്ത്യ കർഫ്യൂ വീണ്ടും കൊണ്ടുവന്നതിന് എതിരേയാണു പ്രതിഷേധം. ചൊവ്വാഴ്ച രാത്രി പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയത് വൻ സംഘർഷത്തിനിടയാക്കിയിരുന്നു.