കോവിഡ് രോഗികളുടെ എണ്ണം കൂടിയതിൽ ആശങ്കയില്ലെന്നു ട്രംപ്
Thursday, May 21, 2020 12:00 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിൽ ആശങ്കയില്ലെന്നു മാത്രമല്ല അഭിമാനമാണുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മറ്റെവിടത്തേക്കാൾ കൂടുതൽ പേർക്ക് ഇവിടെ കോവിഡ് പരിശോധന നടത്തിയെന്നതിലാണ് അഭിമാനമെന്നും അദ്ദേഹം റിപ്പോർട്ടർമാരോടു പറഞ്ഞു.
ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കു പ്രകാരം 15 ലക്ഷം പേർക്കാണു യുഎസിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യ 92,000 ആയി. റഷ്യയിൽ ഇതേസമയം മൂന്നുലക്ഷം പേർക്കു മാത്രമാണു കോവിഡ് സ്ഥിരീകരിച്ചത്