മൊബൈൽ കണക്ഷന് മുഖം സ്കാനിംഗ്
Monday, December 2, 2019 12:47 AM IST
ബെയ്ജിംഗ്: ചൈനയിൽ മൊബൈൽ ഫോൺ സേവനങ്ങൾ ലഭിക്കാൻ മുഖത്തിന്റെ സ്കാനിംഗ് നിർബന്ധമാക്കി. സെപ്റ്റംബറിൽ പ്രഖ്യാപിച്ച നടപടി ഇന്നലെ പ്രാബല്യത്തിലായി. സൈബർസ്പേസിൽ പൗരന്മാരുടെ അവകാശങ്ങൾ ഉറപ്പുവരുത്താനാണിതെന്ന് സർക്കാർ പറയുന്നു.
കണക്ഷൻ ലഭിക്കാൻ ദേശീയ തിരിച്ചറിയൽ കാർഡ് കാണിക്കുകയും ഫോട്ടോ നല്കുകയും വേണം. തിരിച്ചറിയൽ കാർഡിലെ വിവരങ്ങളുമായി ഒത്തുപോകുന്നുണ്ടോ എന്നറിയാനാണ് മുഖത്തിന്റെ സ്കാനിംഗ്.
കള്ളപ്പേരിൽ സൈബർ സ്പേസിൽ എത്തുന്നതു തടയാനാണ് ചൈനീസ് സർക്കാരിന്റെ നീക്കം.
പലതരം നിരീക്ഷണങ്ങൾക്കായി സർക്കാർ ഇപ്പോൾ തന്നെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.