ഇറാക്കിൽ 90,000 വീപ്പ എണ്ണ കെട്ടിക്കിടക്കുന്നു
Friday, November 8, 2019 12:14 AM IST
ബാ​​​ഗ്ദാ​​​ദ്: ​​​ഇ​​​റാ​​​ക്കി​​​ൽ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭം എ​​​ണ്ണ​​​ കയ​​​റ്റു​​​മ​​​തി​​​യെ ബാ​​​ധി​​​ക്കു​​​ന്നു. ഖ​​​യ്യാ​​​ര എ​​​ണ്ണ​​​പ്പാ​​​ട​​​ത്തു​​​നി​​​ന്നു​​​ള്ള 90,000 വീ​​​പ്പ അസംസ്കൃത എ​​​ണ്ണ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​റാ​​​ക്കി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ട്ര​​​ക്കു​​​ക​​​ളി​​​ൽ ബ​​​സ്ര തു​​​റ​​​മു​​​ഖ​​​ത്ത് എ​​​ത്തി​​​ച്ചാ​​​ണ് ക​​​യ​​​റ്റി അ​​​യ​​​യ്ക്കു​​​ന്ന​​​ത്. വ​​​ഴി​​​ക​​​ളി​​​ൽ കു​​​ത്തി​​​യി​​​രി​​​പ്പു സ​​​മ​​​രം ന​​​ട​​​ക്കു ന്ന​​​തു കാ​​​ര​​​ണം എ​​​ണ്ണ തു​​​റ​​​മു​​​ഖ​​​ത്ത് എ​​​ത്തി​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.