ലബനനിൽ 50 സുരക്ഷാ ഉദ്യോഗസ്ഥർക്കു പരിക്ക്
Sunday, October 20, 2019 12:32 AM IST
ബെയ്റൂട്ട്: ലബനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ 52 സുരക്ഷാ ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. പ്രക്ഷോഭത്തിൽ പങ്കെടുത്ത 70 പോലീസ് അറസ്റ്റ് ചെയ്തു.
വാട്സാപ് അടക്കമുള്ള മൊബൈൽ ആപ്പുകളിലൂടെയുള്ള ഓൺലൈൻ കോളുകൾക്ക് സർക്കാർ വ്യാഴാഴ്ച നികുതി ഏർപ്പെടുത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
കടക്കെണിയിലായ സർക്കാർ പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നികുതി ഏർപ്പെടുത്തിയത്. ഇതു പിൻവലിച്ചെങ്കിലും രാജ്യത്തെ സാന്പത്തികപ്രതിസന്ധി മറികടക്കാൻ കഴിയാത്ത സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്.
ഇന്നലെ അക്രമാസക്തരായ പ്രതിഷേധക്കാർ പോലീസിനെതിരേ നാടൻ ബോംബുകളെറിഞ്ഞു. പോലീസ് റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിച്ചു.