നീരവ് മോദിയുടെ റിമാൻഡ് നീട്ടി
Friday, September 20, 2019 12:23 AM IST
ലണ്ടൻ: പണംതട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്തു ജയിലിലിട്ടിരിക്കുന്ന നീരവ് മോദിയെ ഇന്ത്യക്കു കൈമാറണമെന്ന ആവശ്യത്തിൽ മേയിൽ വിചാരണ നടത്തിയേക്കുമെന്ന് ബ്രിട്ടീഷ് കോടതി. മോദിയുടെ റിമാൻഡ് കാലാവധി ഒക്ടോബർ 17വരെ നീട്ടി വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിൽ കഴിയുന്ന മോദി വീഡിയോകോൺഫറൻസിലൂടെ കോടതിയിൽ ഹാജരായി.
മേയ് 11 മുതൽ 15 വരെയുള്ള അഞ്ചുദിവസം വിചാരണ നടത്താൻ ആലോചിക്കുന്നതായാണ് കോടതി അറിയിച്ചത്. സിബിഐ, എൻഎഫ്സ്മെന്റ് ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായിരുന്നു.
ഇന്ത്യയിൽനിന്ന് ബ്രിട്ടനിലേക്കു കടന്ന നീരവ് മോദിയെ മാർച്ചിൽ സ്കോട്ലൻഡ് യാർഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.