തുടർച്ചയായി നാലുതവണ ഇംഗ്ലീഷ് ചാനൽ നീന്തി സാറാ റിക്കാർഡിട്ടു
Tuesday, September 17, 2019 11:41 PM IST
ലണ്ടൻ: അന്പത്തിനാലു മണിക്കൂർ തുടർച്ചയായി നീന്തി നാലുതവണ ഇംഗ്ളീഷ് ചാനൽ കുറുകെക്കടന്ന് അമേരിക്കക്കാരി സാറാ തോമസ്(37) റിക്കാർഡിട്ടു.
സ്തനാർബുദത്തിനു കഴിഞ്ഞവർഷം ചികിത്സ നേടിയ സാറാ കൊളറാഡോക്കാരിയാണ്.ഇന്നലെ നീന്തൽ പൂർത്തിയാക്കി ഡോവറിലെത്തിയ സാറായെ സ്വീകരിക്കാൻ ആരാധകർ എത്തിയിരുന്നു. ഷാംപെയ്നും ചോക്കലേറ്റും നൽകിയാണ് അവർ സാറായെ സ്വീകരിച്ചത്.