അഫ്ഗാനിസ്ഥാനിൽ ആക്രമണങ്ങളിൽ ഏഴു മരണം
Monday, September 16, 2019 11:08 PM IST
കാബുൾ: അഫ്ഗാനിസ്ഥാനിലെ വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അടുത്തമാസാദ്യം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് രാജ്യത്തെ ക്രമസമാധാനം താറുമാറായിരിക്കുന്നത്.
വെസ്റ്റേൺ ഫറ മേഖലയിൽ കുഴിബോംബ് ആക്രമത്തിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഗസ്നിയിൽ സർവകലാശാലാ മിനി ബസിൽ ബോംബ് പൊട്ടി ഡ്രൈവർ കൊല്ലപ്പെട്ടതാണ് മറ്റൊരു സംഭവം.
സ്ഫോടനത്തിൽ അഞ്ച് വിദ്യാർഥികൾക്കു പരിക്കേറ്റു. മുഹമ്മദ് ആഗാ ജില്ലയിൽ താലിബാനും സുരക്ഷാസേനയും തമ്മിലുള്ള വെടിവയ്പിനിടെ ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരിക്കേറ്റു.