ഗോവയിൽ റഷ്യൻ യുവതിക്കു നേരെ ആക്രമണം; രണ്ടു പേർ അറസ്റ്റിൽ
Sunday, March 26, 2023 1:35 AM IST
പനാജി: നോർത്ത് ഗോവയിലെ ഹോട്ടലിൽ റഷ്യൻ യുവതിയെ ആക്രമിച്ച കേസിൽ രണ്ടു ഹോട്ടൽ ജീവനക്കാർ അറസ്റ്റിലായി.
മോർജിമിലെ ഹോട്ടലിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഐഗുൽ ദാവ്ലെഷ്യനോവ(30)യാണ് ആക്രമിക്കപ്പെട്ടത്. ഇവർ മുറിയിൽ ഉറങ്ങവേ രണ്ടു ഹോട്ടൽ ജീവനക്കാർ മോഷണം നടത്താനെത്തി.
ഐഗുൽ ഉണർന്നതോടെ ഹോട്ടൽ ജീവനക്കാർ ആക്രമിക്കുകയായിരുന്നു. ആസാം, ജാർഖണ്ഡ് സ്വദേശികളാണു പ്രതികൾ