കെഎസ്ആർടിസിയുടെ ഹർജി തള്ളണമെന്ന് ഐഒസി
Sunday, August 7, 2022 2:08 AM IST
ന്യൂഡൽഹി: ഡീഡൽ വിലനിർണയം സംബന്ധിച്ചുള്ള കെഎസ്ആർടിസിയുടെ സുപ്രീംകോടതിയിലെ ഹർജി തള്ളണമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി).
വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ഐഒസിയുടെ സത്യവാങ്മൂലം. ഡീസൽ വാങ്ങിയ ഇനത്തിൽ 139.97 കോടി രൂപ കെഎസ്ആർടിസി നൽകാനുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.