അനന്ത്നാഗിൽ പോലീസ് ഓഫീസറെ ഭീകരർ വധിച്ചു
Tuesday, October 20, 2020 1:15 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​റെ ഭീ​​ക​​ര​​ർ വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. ഇ​​ൻ​​സ്പെ​​ക്ട​​ർ മു​​ഹ​​മ്മ​​ദ് അ​​ഷ​​റ​​ഫ് ഭ​​ട്ട് ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. അ​​ന​​ന്ത്നാ​​ഗ് ജി​​ല്ല​​യി​​ലെ ബി​​ജ്ബെ​​ഹ​​റ​​യി​​ലെ മോ​​സ്കി​​ൽ പ്രാ​​ർ​​ഥ​​ന ക​​ഴി​​ഞ്ഞു വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങ​​വേ​​യാ​​യി​​രു​​ന്നു ഭ​​ട്ടി​​നു വെ​​ടി​​യേ​​റ്റ​​ത്. പു​​ൽ​​വാ​​മ ലെ​​ത്പോ​​റ​​യി​​ലെ പോ​​ലീ​​സ് ട്രെ​​യി​​നിം​​ഗ് സെ​​ന്‍റ​​റി​​ലാ​​ണു ഭ​​ട്ട് ജോ​​ലി ചെ​​യ്തി​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.