ഉഷ്ണതരംഗം: ബിഹാറിൽ മരണം 76 ആയി
Tuesday, June 18, 2019 12:49 AM IST
പാറ്റ്ന: ഉഷ്ണതരംഗത്തെത്തുടർന്ന് ബിഹാറിൽ മരിച്ചവരുടെ എണ്ണം 76 ആയി. ഔറംഗാബാദ് ജില്ലയിൽ 33 പേരും ഗയ ജില്ലയിൽ 31 പേരും മരിച്ചു. നവാഡയിൽ 12 പേരാണു മരിച്ചത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും 22 വരെ അടച്ചിടാൻ ഉത്തരവായി. പ്രധാന നഗരങ്ങളായ പാറ്റ്ന, ഗയ, ഭഗൽപുർ എന്നിവിടങ്ങളിൽ ഏതാനും ദിവസങ്ങളായി ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്.