യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​സ്പി​ ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Thursday, September 5, 2024 1:56 AM IST
പാ​ല​ക്കാ​ട്: ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ലേ​ക്കു മാ​ര്‍​ച്ച് ന​ട​ത്തി. എ​സ്ബി​ഐ ജം​ഗ്ഷ​നി​ല്‍​നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ച് എ​സ്പി ഓ​ഫീ​സി​ന് സ​മീ​പ​ത്തു പോ​ലീ​സ് ത​ട​ഞ്ഞ​തു നേ​രി​യ സം​ഘ​ര്‍​ഷ​ത്തി​നു വ​ഴി​വ​ച്ചു. പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​കെ. ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ് ചെ​റാ​ട് , ജി​തേ​ഷ് നാ​രാ​യ​ണ​ന്‍, സി. ​വി​ഷ്ണു പ്ര​തീ​ഷ് മാ​ധ​വ​ന്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​ടി. അ​ജ്മ​ല്‍, ശ്യാം ​ദേ​വ​ദാ​സ്. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ഖി​ല്‍ ക​ണ്ണാ​ടി, അ​ജാ​സ് കു​ഴ​ല്‍​മ​ന്ദം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.


മാ​ര്‍​ച്ചി​നു​ശേ​ഷം റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ചു അ​റ​സ്റ്റു​ചെ​യ്തു നീ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ സ്‌​റ്റേ​ഷ​നി​ലും പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി. മാ​ര്‍​ച്ചി​നു​നേ​രെ ബ​ലം​പ്ര​യോ​ഗി​ച്ച ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ ഡി​വൈ​എ​സ്പി സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നു ഉ​റ​പ്പു​ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​മ​ര​ക്കാ​ര്‍ പി​രി​ഞ്ഞു​പോ​യ​ത്.