അ​ട്ട​പ്പാ​ടി​യു​ടെ ത​ന​തുവി​ഭ​വ​മാ​കാ​ൻ മി​ല്ല​റ്റ് ബി​രി​യാ​ണി; തൃത്താലപ്പൊലിമയിൽ ആദ്യവില്പന
Sunday, September 15, 2024 4:57 AM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മി​ല്ല​റ്റ് ബി​രി​യാ​ണി എ​ന്ന പേ​രി​ൽ പു​തി​യ ബി​രി​യാ​ണി​യു​മാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ. തൃ​ത്താ​ല വെ​ള്ളി​യാ​ങ്ക​ല്ലി​ൽ ന​ട​ക്കു​ന്ന തൃ​ത്താ​ല​പ്പൊ​ലി​മ കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യി​ൽ തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​പി. റ​ജീ​ന​യാ​ണ് ബി​രി​യാ​ണി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ചെ​റു​ധാ​ന്യ​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി​യ അ​ട്ട​പ്പാ​ടി​യി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് ഈ ​ബി​രി​യാ​ണി​ക്ക് പി​ന്നി​ൽ.

പോ​ഷ​ക സ​ന്പു​ഷ്ട​വും സ​മീ​കൃ​ത​വു​മാ​യ ആ​ഹാ​രം ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന​തും എ​ളു​പ്പ​ത്തി​ൽ ദ​ഹി​ക്കു​മെ​ന്ന​തും കൊ​ണ്ടാ​ണ് ചെ​റു​ധാ​ന്യ​ങ്ങ​ൾ കു​ടും​ബ​ശ്രീ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. ഈ ​വി​ഭ​വം ഇ​നി മു​ത​ൽ എ​ല്ലാ ഭ​ക്ഷ്യ​മേ​ള​ക​ളി​ലും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ജി​ല്ല കു​ടും​ബ​ശ്രീ മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


2024 വ​ർ​ഷ​ത്തെ വൈ​ദ​ഗ്ധ്യ​പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 30 പേ​ർ​ക്കാ​ണ് പു​തി​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ പ​രി​ശീ​ല​നം ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ൻ ന​ൽ​കി​യ​ത്. ഇ​തി​ൽ നി​ന്നും ഉ​രു​ത്തി​രി​ഞ്ഞ പ്ര​ത്യേ​ക ചേ​രു​വ​ക​ൾ ചേ​ർ​ത്ത വി​ഭ​വ​മാ​ണ് അ​ട്ട​പ്പാ​ടി മി​ല്ല​റ്റ് ബി​രി​യാ​ണി.