റോ​ഡു​ക​ൾ ത​ക​ർ​ന്നു ...ബ​ദ​ൽമാ​ർ​ഗം തേ​ടി ബ​സു​ക​ൾ; ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്
Sunday, September 15, 2024 4:57 AM IST
ഷൊർ​ണൂ​ർ:​ വ​ൺ​വേ തെ​റ്റി​ച്ച ബ​സു​ക​ൾ​ക്കു പി​ഴ ചു​മ​ത്തി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം. പ​ത്ത് ബ​സുക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ൺ​വേ തെ​റ്റി​ച്ച​തി​ന് പോ​ലീ​സ് പി​ഴ ചു​മ​ത്തി​യ​ത്. എ​ന്നാ​ൽ ത​ക​ർ​ന്നുകി​ട​ക്കു​ന്ന പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെന്നാ​ണ് ബ​സു​കാ​രു​ടെ പ​രാ​തി.

വ​ൺ​വേ തെ​റ്റി​ച്ചു​പോ​കു​ന്ന സ്വ​കാ​ര്യബ​സു​ക​ൾ​ക്ക് പി​ഴ ഈ​ടാ​ക്ക​ൽ തു​ട​രു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​ സ്വ​കാ​ര്യ ബ​സു​ക​ൾ റെ​യി​ൽ​വേ​സ്റ്റേ​ഷ​ന് മു​മ്പി​ലൂ​ടെ ബ​സ്‌ സ്റ്റാ​ൻ​ഡി​ലെ​ത്തി ന​ഗ​ര​സ​ഭ​യ്‌​ക്ക് മു​ന്നി​ലൂ​ടെ തി​രി​ച്ചു​പോ​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ, റെ​യി​ൽ​വേ​സ്റ്റേ​ഷ​ന് മു​ന്നി​ലൂ​ടെ​യാ​ണ് ബ​സു​ക​ളു​ടെ വ​ര​വും പോ​ക്കും. വീ​തി​യി​ല്ലാ​ത്ത പാ​ത​യി​ലൂ​ടെ ബ​സു​ക​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ ഗ​താ​ഗ​തത​ട​സമു​ണ്ടാ​കു​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​യാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും തീയ​റ്റ​ർ പ​രി​സ​ര​ത്തു​മെ​ല്ലാം എ​പ്പോ​ഴും ഗ​താ​ഗ​ത​ത​ട​സമു​ണ്ടാ​കാ​റു​ണ്ട്.


എ​ന്നാ​ൽ, റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​കാ​ര​ണം സ​മ​യ​ത്തെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് റെ​യി​ൽ​വേ​സ്റ്റേ​ഷ​ന് മു​ന്നി​ലൂ​ടെ വ​ൺ​വേ തെ​റ്റി​ച്ച് പോ​കു​ന്ന​തെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ വാ​ദം. പൊ​തു​വാ​ൾ ജ​ംഗ്ഷ​ൻ​വ​ഴി കൊ​ച്ചി​ൻ​പാ​ലം​വ​രെ​യു​ള്ള പാ​ത​യി​ൽ കു​ഴി​ക​ളു​ള്ള​തി​നാ​ൽ ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​ന്ന​താ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്നം. അ​നു​വ​ദി​ച്ച​സ​മ​യ​ത്ത് ഓ​ടി​യെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​മ്പി​ലൂ​ടെ പോ​കു​ന്ന​തെ​ന്നും പ​റ​യു​ന്നു.

ഈ ​പ്ര​ശ്‌​നം ചൂ​ണ്ടി​ക്കാ​ട്ടി ബ​സ് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ഓ​ണം ക​ഴി​യു​ന്ന​തു​വ​രെ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ബ​സു​കാ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ അ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.