സ്കൂ​ളു​ക​ളി​ലെ മ​ല്ലി​കാ​രാ​മം പ​ദ്ധ​തി നൂ​റുമേ​നി വി​ള​വി​ൽ
Saturday, September 14, 2024 1:43 AM IST
വ​ട​ക്ക​ഞ്ചേ​രി: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ മ​ല്ലി​കാ​രാ​മം പ​ദ്ധ​തി വ​ൻവി​ജ​യം. ഓ​ണാഘോ​ഷ​ത്തി​നാ​യി പൂതേ​ടി അ​ല​യേ​ണ്ട. വ​ർ​ണ​പ്ര​പ​ഞ്ച​മൊ​രു​ക്കി​യ പൂവ​സ​ന്ത​മാ​ണ് സ്കൂ​ൾമു​റ്റ​ങ്ങ​ളി​ലെ​ല്ലാം. മു​മ്പൊ​ക്കെ വ​ലി​യ വി​ലന​ൽ​കി ത​മി​ഴ്നാ​ട് പൂ​ക്ക​ളാ​ണ് പൂ​ക്ക​ളം ഒ​രു​ക്കാ​ൻ കു​ട്ടി​ക​ൾ വാ​ങ്ങി​യി​രു​ന്ന​ത്. ഇ​തി​നു ബ​ദ​ലാ​യി സ്കൂ​ളി​ൽ​ത​ന്നെ ചെ​ണ്ടു​മ​ല്ലി വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് മ​ല്ലി​കാ​രാ​മം. ജി​ല്ല​യി​ലെ 88 സ്കൂ​ളു​ക​ളി​ലാ​യി ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു.

ആ​യ​ക്കാ​ട് സി​എ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ യൂ​ണി​റ്റി​ലെ ആ​ദ്യ വി​ള​വെ​ടു​പ്പ് പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.ഡി. ലെ​നി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ കെ.​ അ​നൂ​പ് , ഹെ​ഡ്മി​സ്ട്ര​സ് കെ.​ ജ​യ​വ​ല്ലി, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ-ഓ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ൺ ശ​ശി​ധ​ര​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​മ്യ ആ​ർ.​ ദാ​സ്, പി​ടി​എ​ ഭാ​ര​വാ​ഹി​ക​ൾ, അ​ധ്യാ​പ​ക​ർ, വോ​ള​ന്‍റിയ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​ദ്യ വി​ള​വെ​ടു​പ്പി​ൽ ത​ന്നെ 20 കി​ലോ പൂ​ക്ക​ൾ പ​റി​ച്ച​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. കു​ട്ടി​ക​ൾ ത​ന്നെ​യാ​യി​രു​ന്നു പൂച്ചെ​ടി​ക​ളു​ടെ ന​ടീ​ലും പ​രി​പാ​ല​ന​വു​മെ​ല്ലാം ന​ട​ത്തി​യി​രു​ന്ന​ത്.