സഹ​പാഠി​ക്കു വീ​ടു നി​ർ​മി​ച്ചുന​ൽ​കി ചെ​റു​പു​ഷ്പം സ്കൂ​ളി​ലെ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്
Saturday, September 14, 2024 1:43 AM IST
വ​ട​ക്ക​ഞ്ചേ​രി: മാ​സ​ങ്ങ​ളേ​റെ നീ​ണ്ട അ​ധ്വാ​നം ഫ​ലംക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളും അ​ധ്യാ​പ​ക​രും. സ​ഹ​പാ​ഠി​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​ക​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ടാ​സ്ക്.

ഓ​ണ​ത്തി​നുമു​മ്പ് സ​ഹ​പാ​ഠി​യും കു​ടും​ബ​വും സു​ര​ക്ഷി​ത​മാ​യ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ​ണ​മെ​ന്ന ആ​ഗ്ര​ഹ​വും കൂ​ട്ടു​കാ​ർ​ക്കു​ണ്ടാ​യി​രു​ന്നു.​

എ​ന്നാ​ൽ ഇ​തി​നു​ള്ള പ​ണം ക​ണ്ടെ​ത്ത​ൽ ത​ന്നെ​യാ​യി​രു​ന്നു പ്ര​ധാ​ന വെ​ല്ലു​വി​ളി. ബി​രി​യാ​ണി ച​ല​ഞ്ച്, കേ​ക്ക് വി​ല്പ​ന, ജൂ​ട്ട് ബാ​ഗ്, ഫ്ലോ​ർ ക്ലീ​ന​ർ, ടോ​യ് ലറ്റ് ക്ലീ​ന​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഉ​ണ്ടാ​ക്കി വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ക​യ​റി​യി​റ​ങ്ങി വി​ല്പന ന​ട​ത്തി വീ​ടു​പ​ണി​ക്കു​ള്ള കു​റെ പ​ണം വി​ദ്യാ​ർ​ഥി​നി​ക​ളും​ ഗൈ​ഡ് ക്യാ​പ്റ്റ​ൻ​മാ​രും ചേ​ർ​ന്ന് ക​ണ്ടെ​ത്തി.

അ​ധ്യാ​പ​ക​രു​ടെ ചെ​റു​തും വ​ലു​തു​മാ​യ സ​ഹാ​യ​ങ്ങ​ൾ​ക്കൊ​പ്പം ട്ര​സ്റ്റു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു സു​മ​ന​സു​ക​ളെ​ല്ലാം ഒ​ന്നി​ച്ച് പി​ന്തു​ണ​ച്ച​പ്പോ​ൾ സ​ഹ​പാ​ഠി​ക്ക് വീ​ട് എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യമാ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​ഞ്ഞു.


എ​ച്ച്എ​സ്എ​സി​ലെ എ​ട്ടാം ഗൈ​ഡ് ക​മ്പ​നി​യും എ​ച്ച്എ​സി​ലെ പ​തി​നാ​ലാം ഗൈ​ഡ് ക​മ്പ​നി​യു​മാ​ണ് ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്.

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം കെ.ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട്ടാ​മ​ത് ഗൈ​ഡ് ക​മ്പ​നി ലീ​ഡ​ർ എ​യ്ഞ്ച​ൽ മേ​രി വി​ൽ​സ​ൺ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് ആ​ല​ത്തൂ​ർ എ​ൽ​ഇ പ്ര​സി​ഡ​ന്‍റ് നൂ​ർമു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, സെ​ക്ര​ട്ട​റി ഷി​നു വി.​ ദേ​വ് , പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ്, കോ​-ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ. ​മാ​ത്യു, വാ​ർ​ഡ് മെം​ബ​ർ സി. ​മു​ത്തു, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ആ​ഗ്ന​ൽ ഡേ​വി​ഡ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭാ റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗൈ​ഡ് ക്യാ​പ്റ്റ​ൻ പി.എ​സ്. അ​ന്ന​മ്മ സ്വാ​ഗ​ത​വും എ​ച്ച്എ​സ് ഗൈ​ഡ് ക​മ്പ​നി ലീ​ഡ​ർ എ​സ്. ശ്രീ​ലേ​ഖ​ ന​ന്ദി​യും പ​റ​ഞ്ഞു.