സ​ഹ​പാ​ഠി​ക​ൾ​ക്കു വീ​ടു നി​ർ​മിക്കാൻ കൈ​കോ​ർ​ത്ത് ചെ​റു​പു​ഷ്പം സ്കൂ​ളിലെ വി​ദ്യാ​ർ​ഥി​ക​ൾ
Thursday, September 5, 2024 1:56 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ഴ​യി​ൽ വീ​ടു​ത​ക​ർ​ന്ന കൂ​ട്ടു​കാ​ർ​ക്കു സ​ഹ​പാ​ഠി​ക​ൾ വീ​ടൊ​രു​ക്കു​ന്നു. ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ക​ളാ​ണ് ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ ന​ന്മ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ട​മ​ക​ളാ​കു​ന്ന​ത്.

പോ​ക്ക​റ്റ് മ​ണി​യാ​യി ല​ഭി​ക്കു​ന്ന തു​ക സ്വ​രൂ​പി​ച്ചാ​ണു കു​ട്ടി​ക​ൾ കൂ​ട്ടു​കാ​രു​ടെ വീ​ടു​പ​ണി​യു​ന്ന​തി​നു പ്രാ​രം​ഭ​തു​ക ക​ണ്ടെ​ത്തി​യ​ത്.

ബി​രി​യാ​ണി ഫെ​സ്റ്റ് ന​ട​ത്തി​യും കു​റ​ച്ചു​തു​ക സ​മാ​ഹ​രി​ച്ചി​രു​ന്നു. പി​ടി​എ, എം​പി​ടി​എ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ അ​ങ്ങ​നെ കു​ട്ടി​ക​ൾ​ക്കൊ​പ്പം എ​ല്ലാ​വ​രും സ​ഹാ​യ​ഹ​സ്ത​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​ന്ന​പ്പോ​ൾ ഉ​റ​പ്പേ​റി​യ വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ അ​ടി​സ്ഥാ​ന മൂ​ല​ധ​ന​മാ​യി. സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ങ്ങ​ൾ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന്‍റെ ഓ​രോ​ഘ​ട്ട​ത്തി​ലും ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു വീ​ടു​പ​ണി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.


വീ​ടി​ന്‍റെ ക​ട്ട്ള​വ​യ്പ്പു​ക​ർ​മം വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സ്മി​ൻ വ​ർ​ഗീ​സ്, ചെ​റു​പു​ഷ്പാ​ശ്ര​മം സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ര​ഞ്ജി​ത, സി​സ്റ്റ​ർ ആ​ൽ​ഫി​ൽ ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നി​ഷ ടീ​ച്ച​ർ, സു​മ ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.