പാ​ർ​ക്കു​ചെ​യ്ത കാ​റി​ന്‍റെ ചി​ല്ലു​ ത​ക​ർ​ത്ത് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​വ​ർ പി​ടി​യി​ൽ
Thursday, September 5, 2024 1:56 AM IST
പാ​ല​ക്കാ​ട്: ഹോ​ട്ട​ലി​നു മു​ൻ​വ​ശം പാ​ർ​ക്കു​ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലു​ത​ക​ർ​ത്തു മൊ​ബൈ​ൽ​ഫോ​ൺ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​ പ്ര​തി​ക​ളെ​യും അ​ർ​ധ​രാ​ത്രി​യി​ൽ അ​തി​സാ​ഹ​സി​ക​മാ​യാ​ണു ക​സ​ബ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കോ​യ​ന്പ​ത്തൂ​ർ മ​ധു​ക്ക​രൈ അ​റി​വോ​ളി​ന​ഗ​ർ അം​ബേ​ദ്ക​ർ സാ​ധു​ക്കം സ്വ​ദേ​ശി​ക​ളാ​യ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക് (24), ശ്രീ​നി​വാ​സ​ന്‍റെ മ​ക​ൻ ത​മി​ഴ് വാ​വ​ണ​ൻ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 23ന് ​മ​രു​ത​റോ​ഡി​ലെ ഹോ​ട്ട​ലി​നു മു​ന്പി​ലാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. പാ​ർ​ക്കു​ചെ​യ്തി​രു​ന്ന ഇ​ന്നോ​വ കാ​റി​ന്‍റെ സൈ​ഡ് ഗ്ലാ​സ് ക​വ​ണ ഉ​പ​യോ​ഗി​ച്ചു ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ളും 25,000 രൂ​പ​യു​മാ​ണ് ഇ​രു​വ​രും മോ​ഷ്ടി​ച്ച​ത്.


പ്ര​തി​ക​ൾ​ക്കു കേ​ര​ള​ത്തി​ലും മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ കേ​സു​ക​ളു​ണ്ടോ​യെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​വി​ജ​യ​രാ​ജ​ൻ, എ​സ്ഐ​മാ​രാ​യ എ​ച്ച്. ഹ​ർ​ഷാ​ദ്, ഉ​ദ​യ​കു​മാ​ർ, റ​ഹ്്മാ​ൻ, എ​എ​സ്ഐ പ്രി​യ, എ​സ്സി​പി​ഒ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, സെ​ന്തി​ൽ, ര​ഘു, ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​ക​ൾ ഓ​ടി​ച്ച സ്കൂ​ട്ട​റും ക​സ്ക​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.