പൊ​ളി​ച്ചു​നീ​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും കൈ​യേ​റ്റം ഒഴിഞ്ഞില്ലെ​ന്നു പ​രാ​തി
Wednesday, September 4, 2024 6:31 AM IST
ഷൊ​ർ​ണൂ​ർ: കൈ​യേ​റ്റം പൊ​ളി​ച്ചു​നീ​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും നീ​ക്കി​യി​ല്ലെ​ന്നു പ​രാ​തി. ന​ഗ​ര​സ​ഭ​യു​ടെ ടേ​ക് എ ​ബ്രേ​ക്ക് വ​ഴി​യി​ട വി​ശ്ര​മ​കേ​ന്ദ്ര​ത്തി​നാ​യി റെ​യി​ൽ​വേ​യു​ടെ കീ​ഴി​ൽ​വ​രു​ന്ന പ​ഴ​യ തോ​ട്ടു​പാ​ല​ത്തി​നു​മു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ നി​ർ​ദേ​ശി​ച്ച​ത്.

എ​ന്നാ​ൽ ഇ​തു​വ​രെ​യും ഒ​ന്നു​മു​ണ്ടാ​യി​ല്ല. ന​ഗ​ര​സ​ഭ ന​ൽ​കി​യ കെ​ട്ടി​ട​ത്തി​നു​മു​ക​ളി​ൽ മാ​റ്റം​വ​രു​ത്തി സൗ​ന്ദ​ര്യ​വ​ത്ക​രി​ച്ചാ​ണ് റെ​സ്റ്റോ​റ​ന്‍റ് ഉ​ൾ​പ്പെ​ടെ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ​പി​ന്നീ​ട് റെ​യി​ൽ​വേ​യു​ടെ സ്ഥ​ലം​കൂ​ടി കൈ​യേ​റി​യ​താ​യാ​ണു പ​രാ​തി.

റെ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം​ക​ഴി​ക്കാ​ൻ എ​ത്തു​ന്ന ആ​ളു​ക​ൾ​ക്ക് ഇ​രി​ക്കു​ന്ന​തി​നാ​യാ​ണു സ​മീ​പ​ത്തു വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന പ​ഴ​യ​പാ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.


ഇ​തി​ൽ ഓ​ല ഉ​പ​യോ​ഗി​ച്ചു​ള്ള ഷെ​ഡും​കു​ട​ക​ളും​മ​റ്റും സ്ഥാ​പി​ച്ചി​ട്ടു​മു​ണ്ട്. സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭാ എ​ൻ​ജി​നീ​യ​ർ സ്ഥ​ലം​പ​രി​ശോ​ധി​ച്ചു ക​രാ​റു​കാ​ര​നോ​ടു അ​ന​ധി​കൃ​ത​നി​ർ​മാ​ണം പൊ​ളി​ച്ചു​മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കാ​തെ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു അ​പ​ക​ട​മാ​ണെ​ന്നും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രെ റെ​യി​ൽ​വേ അ​റി​യി​ച്ചി​രു​ന്നു.