എ​റ​ണാ​കു​ളം- ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് പു​നരാ​രം​ഭി​ക്കാ​ൻ എം​പി​യു​ടെ നി​വേ​ദ​നം
Wednesday, September 4, 2024 6:31 AM IST
പാ​ല​ക്കാ​ട്: എ​റ​ണാ​കു​ളം- ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നു വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ക​ത്തു​ന​ൽ​കി. ജൂ​ലൈ അ​വ​സാ​ന​വാ​രം തു​ട​ങ്ങി​യ സ​ർ​വീ​സ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് മു​ന്ന​റി​യി​പ്പു​ന​ൽ​കാ​തെ നി​ർ​ത്തു​ക​യാ​യി​രു​ന്നു.

എ​ല്ലാ സ​ർ​വീ​സു​ക​ളി​ലും നി​ര​വ​ധി യാ​ത്ര​ക്കാ​രു​ണ്ടാ​യി​ട്ടും ട്രെ​യി​ൻ നി​ർ​ത്ത​ലാ​ക്കി​യ​തു പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​ണ്. ആ​ഴ്ച​യി​ൽ ഏ​ഴു​ദി​വ​സ​വും ഈ ​ട്രെ​യി​ൻ ഓ​ടി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.