ഒ​ന്നാംവി​ള നെ​ൽക്കതി​ർ നി​ര​ന്നു; കീ​ട​ബാ​ധ​ ഭീഷണിയാകുന്നു
Wednesday, September 4, 2024 6:31 AM IST
നെ​ന്മാ​റ: ഒ​ന്നാം​വി​ള നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ക​തി​ർ​വ​ന്നു തു​ട​ങ്ങി. ജൂ​ൺ അ​വ​സാ​നം ഞാ​റ്റടി ന​ട്ട നെ​ൽ​പ്പാ​ട​ങ്ങ​ളി​ലാ​ണ് ക​തി​ർ നി​ര​ന്ന​ത്. ഉ​മ ഇ​നം നെ​ല്ലി​ന​മാ​ണ് ക​തി​ര​ണി​ഞ്ഞ​ത്. ക​തി​ർ വ​ന്ന​തോ​ടെ ചാ​ഴി, മു​ഞ്ഞ തു​ട​ങ്ങി​യ കീ​ട​ബാ​ധ​ക​ളും ക​ണ്ടുതു​ട​ങ്ങി. വീ​ണ്ടും മ​ഴ എ​ത്തി​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് കീ​ട​നാ​ശി​നി ത​ളി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ട്.

ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഓ​ലക​രി​ച്ചി​ൽ രോ​ഗ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നെ​ന്മാ​റ പ​ഞ്ചാ​യ​ത്തി​ലെ വി​ത്ത​ന​ശേരി, എ​ല​ന്ത​ൻ കു​ള​മ്പ്, അ​യി​ലൂ​ർ ചീ​താ​വ്, മ​രു​ത​ഞ്ചേ​രി, തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ക​തി​ർ നി​ര​ന്നു. ശേ​ഷി​ക്കു​ന്ന പാ​ഠ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച​യ്ക്ക​കം ക​തി​ർനി​ര​ക്കും. മ​ഴ ശ​ക്ത​മാ​യാ​ൽ ക​തി​ര് വ​രു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ പ​രാ​ഗ​ണം ന​ട​ക്കാ​തെ പ​തി​ര് കൂ​ടാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​യും ക​ർ​ഷ​ക​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.