ചി​റ​ക്ക​ൽ​പ്പടി ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം
Wednesday, September 4, 2024 6:31 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ചി​റ​ക്ക​ൽ​പ്പ​ടി ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഒ​ന്നാം വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാണ് പൊ​തു സ​മ്മേ​ള​ന​വും മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും മെ​ഗാ​ഷോ​യും സം​ഘ​ടി​പ്പി​ച്ച​ത്‌. ചി​റ​ക്ക​ൽ​പ്പ​ടി മ​ങ്ങാ​ട​ൻ കോം​പ്ല​ക്സി​ൽ ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത മെ​ഡി​ക്ക​ൽ ക്യാ​മ്പ് കെ. ​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​സി​ഡി​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ങ്ങി​യ തൃ​ക്ക​ള്ളു​ർ ജി​എം​എ​ൽ​പി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ 15 സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം എം​എ​ൽ​എ സ്കൂ​ൾ പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ​ക്ക്‌ കൈ​മാ​റി. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രീ​ത മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.


കാ​ഞ്ഞി​ര​പ്പു​ഴ ലി​ൻ​ഷ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​വും മെ​ഗാഷോ ​യും വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സി​ഡി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി സ്വാ​ഗ​തം പ​റ​ഞ്ഞു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ ബാ​വി​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.