വേറി​ട്ട പ്ര​വ​ർ​ത്ത​നം: മൈ​ക്കി​ൾമാ​ഷി​ന് സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ്
Wednesday, September 4, 2024 6:31 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ ഈ അം​ഗീ​കാ​രം എ​നി​ക്ക​ല്ല, ടീം ​പൊ​റ്റ​ശേരി​ക്കാ​ണ്. ഇ​തു പ​റ​യു​മ്പോ​ൾ മൈ​ക്കി​ൾമാ​ഷി​ന്‍റെ മു​ഖ​ത്ത് പ്ര​ക​ട​മാ​കു​ന്ന​ത് സ്കൂ​ളി​നോ​ടും വി​ദ്യാ​ർ​ഥിക​ളോ​ടും ഉ​ള്ള സ്നേ​ഹംമാ​ത്രം.
മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നും പെ​രു​മാ​റ്റ​ത്തി​നും അ​ധ്യാ​പ​ന​ത്തി​നു​മാ​ണ് പൊ​റ്റ​ശേരി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മൈ​ക്കി​ൾ ജോ​സ​ഫ് എ​ന്ന മൈ​ക്കി​ൾമാ​ഷി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.

സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നുവ​രു​ന്ന സ്നേ​ഹവീ​ട് കൂ​ടൊ​രു​ക്ക​ൽ പ​ദ്ധ​തി​യു​ടെ ക​ൺ​വീ​ന​റാ​ണ് മൈ​ക്കി​ൾ മാ​ഷ്. പ​ദ്ധ​തിപ്ര​കാ​രം അ​ഞ്ചു വീ​ടു​ക​ളാ​ണ് ഇ​തു​വ​രെ നി​ർ​മിച്ച് ന​ൽ​കി​യ​ത്. വി​ജ​യശ​ത​മാ​നം ഉ​യ​ർ​ത്താ​നാ​യു​ള്ള കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ൾ, കോ​വി​ഡ് കാ​ല​ത്ത് കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ഭ​ക്ഷ​ണ​മൊ​രു​ക്കി വീ​ടു​ക​ളി​ലെ​ത്തി​ച്ചുന​ൽ​കി​യ സ്നേ​ഹ​പൂ​ർ​വം പൊ​തി​ച്ചോ​റ് പ​രി​പാ​ടി, ​കു​ട്ടി​ക​ളി​ൽ ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്താ​നാ​യി ജി​ല്ല​യി​ലു​ട​നീ​ളം സ​ഞ്ച​രി​ക്കു​ന്ന ടെ​ൽ ശാ​സ്ത്ര​വ​ണ്ടി തു​ട​ങ്ങി ടീം ​പൊ​റ്റ​ശേരി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നുവ​രു​ന്ന വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്.


ക​ഴി​ഞ്ഞ 8 വ​ർ​ഷ​മാ​യി പൊ​റ്റ​ശേരി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കെ​മി​സ്ട്രി അ​ധ്യാ​പ​ക​നാ​ണ്. പൊ​റ്റ​ശേ​രി പാ​ലാ​മ്പ​ട്ട പ​ഴു​ക്കാ​ത്ത​റ​യി​ൽ ജോ​സ​ഫി​ന്‍റേ​യും ഏ​ലി​യാ​മ്മ​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ ജെ​ൻ​സി ജെ​ല്ലി​പ്പാ​റ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ളാ​യ ജോ​യ​ൽ, ഏ​ബ​ൽ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥിക​ളാ​ണ്. പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം കൂടിയാണ് മൈക്കിൾ ജോസഫ്.