പാഠ്യ പാഠ്യേതര മികവ്: ദേ​വ​രാ​ജൻ മാ​സ്റ്റ​ർ​ക്കു പുരസ്കാരം
Wednesday, September 4, 2024 6:31 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ഈ​ശ്വ​ര​മം​ഗ​ലം ശ്രീ​രാ​മ​ജ​യം എ​ൽപി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ പി.​ജി.​ ദേ​വ​രാ​ജൻ മാ​സ്റ്റ​ർ​ക്ക് സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ്.​ സ്കൂ​ളി​ന​ക​ത്തും, പു​റ​ത്തു​മാ​യി പാ​ഠ്യേ പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ ശ്ര​ദ്ധേ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ദേ​വ​രാ​ജൻ മാ​സ്റ്റ​റെ അ​വാ​ർ​ഡി​ന​ർ​ഹ​നാ​ക്കി​യ​ത്. അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യി​രു​ന്ന ഗോ​വി​ന്ദ​ൻ നാ​യ​രു​ടെ​യും സൗ​ദാ​മി​നി​യു​ടെ​യും മ​ക​നാ​യ ദേ​വ​രാ​ജൻ 1990 മു​ത​ൽ അ​ധ്യാ​പ​ക​നും 1995 മു​ത​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​നു​മാ​ണ്.​

ശ്രീ​രാ​മ​ജ​യം എ​എ​ൽപി സ്കൂ​ളി​ൽ മി​ക​ച്ച ഭൗതിക സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യും ജി​ല്ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന പൊ​തു വി​ദ്യാ​ല​യ​മാ​യി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ദേ​വ​രാ​ജൻ മാ​സ്റ്റ​ർ​ക്കാ​യി.​ സ്കൂ​ൾ പിടിഎ യു​മാ​യി സ​ഹ​ക​രി​ച്ച് സ്വ​ന്തം ബ്രാ​ൻ​ഡി​ൽ അ​രി വി​ൽ​പ്പ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തും മാ​സ്റ്റ​റാ​യി​രു​ന്നു.​ പ​രി​സ്ഥി​തി ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ന്ന റാ​ലി ഫോ​ർ റി​വേ​ഴ്സ് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ദേ​വ​രാ​ജൻ മാ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​രാ​മ​യം എ​എ​ൽ​പിഎ​സി​ന് നേ​ടാ​നാ​യി​ട്ടു​ണ്ട്.


ഒ​റ്റ​പ്പാ​ലം ഡി​സ്ട്രി​ക്ട് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് കോ​-ഓപ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്, കാ​രാ​കു​റു​ശി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ, ശ്രീ​കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്ത് പിഇസി ക​ൺ​വീ​ന​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.​ പ​ള്ളി​ക്കു​റുപ്പ് ശ​ബ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക കെ.​പി.​ സി​ന്ധു​വാ​ണ് ഭാ​ര്യ.​ മ​ക്ക​ൾ:​ സാ​ന്ദ്ര ദേ​വ​രാ​ജൻ, ശ്രേ​യ ദേ​വ​രാ​ജൻ.