ഓണം പുസ്തകോത്സവത്തിനു തുടക്കം
Wednesday, September 4, 2024 6:31 AM IST
പാ​ല​ക്കാ​ട്: സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘം കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ൻ​ബി​എ​സ് ഓ​ണം പു​സ്ത​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള​ശ​ശി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് റീ​ജ​ണ​ൽ മാ​നേ​ജ​ർ സു​രേ​ഷ് ബാ​ബു കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ പു​സ്ത​ക കൂ​പ്പ​ണി​ന്‍റെ ആ​ദ്യ വി​ൽ​പ്പ​ന നി​ർ​വ​ഹി​ച്ചു. എ​സ്പി​സി​എ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ര​ണ്ട് പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ടി.​ആ​ർ. അ​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.


ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. മോ​ഹ​ന​ൻ, ഡി​ഇ​ഒ ഉ​ഷ മാ​നാ​ട്ട് എ​ന്നി​വ​ർ പു​സ്ത​ക​ങ്ങ​ൾ ഏ​റ്റുവാ​ങ്ങി. എ​സ്പി​സി​എ​സ് സെ​ക്ര​ട്ട​റി എ​സ.് സ​ന്തോ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ജി. ​ബി​പി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. രാ​വി​ലെ 9 മു​ത​ൽ രാ​ത്രി 8 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ പു​സ്ത​ക​ങ്ങ​ൾ​ക്ക് പ​ത്ത് മു​ത​ൽ അ​ന്പ​ത് ശ​ത​മാ​നം വ​രെ കി​ഴി​വും ല​ഭി​ക്കും. മേ​ള 12ന് ​സ​മാ​പി​ക്കും.