മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു ത​ട​യാ​ൻ സ്‌​പെ​ഷൽ ഡ്രൈ​വ്
Wednesday, September 4, 2024 6:31 AM IST
കോയ​മ്പ​ത്തൂ​ർ: ന​ഗ​ര​ത്തി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ സി​റ്റി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ന​ട​ത്തി​യ സ്‌​പെ​ഷൽ ഡ്രൈ​വി​ൽ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് ചെ​ന്നൈ, ബെം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ത​മി​ഴ്‌​നാ​ടി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ഡ്രൈ​വ​ർ​മാ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ഈ ​ഡ്രൈ​വ​ർ​മാ​ർ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന സ​മ​യ​ത്ത് മ​ദ്യ​പി​ച്ചി​രു​ന്നോ എ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് ഓ​പ്പറേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. 95 ബ​സു​ക​ൾ പ​രി​ശോ​ധി​ച്ചു. ര​ണ്ട് ബ​സ് ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി. പോ​ലീ​സ് ഉ​ട​ൻ ത​ന്നെ ബ​സു​ട​മ​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും ഈ ​ബ​സു​ക​ൾ ഓ​ടി​ക്കാ​ൻ ബ​ദ​ൽ ഡ്രൈ​വ​ർ​മാ​രെ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു.


വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​മ്പ് ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​ല​ഹ​രി​യി​ല​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ​ക്കും മാ​നേ​ജ​ർ​മാ​ർ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി. കൂ​ടാ​തെ, ന​ഗ​ര​ത്തി​ലു​ട​നീ​ളം പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ൻ കോ​യ​മ്പ​ത്തൂ​ർ സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും കോ​ൺ​സ്റ്റ​ബി​ൾ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 17 ടീ​മു​ക​ളെ രൂ​പീ​ക​രി​ച്ചു. 25 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രി​ൽ 5 ആ​ഡം​ബ​രകാ​റു​ക​ളും 4 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ടി​ക്കു​ന്ന​വ​രും ഉ​ൾ​പ്പെ​ടു​ന്നു.