റോ​ഡ്സു​ര​ക്ഷാ അ​വ​ബോ​ധത്തിന് തെരുവുനാടകം സംഘടിപ്പിച്ചു
Wednesday, September 4, 2024 6:30 AM IST
കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്നാ​ട് ട്രാ​ഫി​ക് വാ​ർ​ഡ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​നും നി​ർ​മല വി​മ​ൻ​സ് കോ​ളജും കോ​യ​മ്പ​ത്തൂ​രി​ലെ ക​സ്റ്റം​സ് ഏ​രി​യ​യി​ൽ റോ​ഡ് സേ​ഫ്റ്റി പ​ട്രോ​ളി​ന് വേ​ണ്ടി റോ​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് ഗു​ഡ് സ​മ​രി​റ്റ​ൻ പ്രോ​ജ​ക്ട് എ​ന്ന പേ​രി​ൽ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഗ​താ​ഗ​ത വി​ഭാ​ഗം അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഇ​ര​വി​ച​ന്ദ്ര​ൻ ​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി പ​ങ്കെ​ടു​ത്തു.


ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തി​നും സീ​റ്റ്ബെ​ൽ​റ്റ് ധ​രി​ക്കു​ന്ന​തി​നു​മു​ള്ള ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​യി​ൽ അ​മ്പ​തി​ല​ധി​കം വി​ദ്യാ​ർ​ഥിനി​ക​ൾ പ​ങ്കെ​ടു​ത്തു. ബാ​ന​റു​ക​ൾ ഉ​യ​ർ​ത്തി വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. കൂ​ടാ​തെ തെ​രു​വ് നാ​ട​കം, പ​ശു​ക്ക​ളി​ക​ൾ എ​ന്നി​വ​യും നടത്തി.