വ​യോ​ജ​ന സ്‌​പെ​ഷല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Wednesday, September 4, 2024 6:30 AM IST
പാലക്കാട്: വ​യോ​ജ​ന​ങ്ങ​ളു​ടെ ശാ​രീ​രി​ക മാ​ന​സി​ക ആ​രോ​ഗ്യം ല​ക്ഷ്യ​മി​ട്ട് നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, ഹോ​മി​യോ​പ്പ​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 21 വ​യോ​ജ​ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ം.

ആ​യു​ര്‍​വേ​ദം, ഹോ​മി​യോ​പ്പ​തി, യോ​ഗ-​നാ​ച്ചു​റോ​പ്പ​തി തു​ട​ങ്ങി​യ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ള്‍​ക്കൊ​ള്ളി​ച്ചു കൊ​ണ്ടാ​ണ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​യു​ഷ് ആ​ശു​പ​ത്രി​ക​ള്‍, ഡി​സ്‌​പെ​ന്‍​സ​റി​ക​ള്‍, ആ​യു​ഷ് ആ​രോ​ഗ്യ സ്വാ​സ്ഥ്യ​കേ​ന്ദ്ര​ങ്ങ​ള്‍, ആ​യു​ഷ് പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍ററു​ക​ള്‍, ട്രൈ​ബ​ല്‍ ആ​യു​ഷ് ഡി​സ്‌​പെ​ന്‍​സ​റി​ക​ള്‍ എ​ന്നി​വ മു​ഖേ​ന പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.