ഹോം ​കെ​യ​ർ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച് നെ​ന്മാ​റ അ​വൈ​റ്റി​സ് ആ​ശു​പ​ത്രി
Wednesday, September 4, 2024 6:30 AM IST
നെ​ന്മാ​റ: ജി​ല്ല​യി​ലെ ആ​ദ്യ എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം നേ​ടി​യ നെ​ന്മാ​റ അ​വൈ​റ്റി​സ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ഹോം ​കെ​യ​ർ പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ. ​ബാ​ബു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. അ​വൈ​റ്റി​സ് സി​ഇ​ഒ ദീ​പ​ക് നാ​യ​ർ, സി​ഒഒ അ​ജേ​ഷ് കു​ണ്ടൂ​ർ, ഫാ​മി​ലി ഫി​സി​ഷ്യ​ൻ ഡോ. ​ബി. പ്ര​വീ​ഷ്, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ സ​മീ​ൻ, പ​ബ്ലി​ക് റി​ലേ​ഷ​ൻ മാ​നേ​ജ​ർ ഭ​ര​ത് കു​മാ​ർ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് അ​ന്ന​മ്മ പ്രസംഗി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്കും കി​ട​പ്പു രോ​ഗി​ക​ൾ​ക്കും വീ​ടു​ക​ളി​ൽ ചെ​ന്ന് ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, ന​ഴ്സിം​ഗ് സേ​വ​നം, ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യ്ക്കു​ള്ള സാ​മ്പി​ളു​ക​ൾ, ഇ​സി​ജി, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, റൈ​ൽ​സ് ട്യൂ​ബ്, യൂ​റി​ൻ ക​ത്തീ​റ്റ​ർ എ​ന്നി​വ ഗൃ​ഹാ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ന്നെ ഉ​റ​പ്പു​വ​രു​ത്തു​ന്ന ഹോം​കെ​യ​ർ പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ൾ മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് മി​ക​ച്ച സാ​ന്ത്വ​ന ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ജെ​റി​യാ​ട്രി​ക്സ് കെ​യ​റി​ൽ പ്രാ​വി​ണ്യം നേ​ടി​യ ഡോ​ക്ട​ർ​മാ​രു​ടെ​യും നേ​ഴ്സു​മാ​രു​ടെ​യും സേ​വ​നം ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കും.