സൂ​ര്യ​തേ​ജ​സ്് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 4, 2024 6:30 AM IST
പാ​ല​ക്കാ​ട്: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​മാ​യ കാ​ർ​ബ​ണ്‍ ബ​ഹി​ർ​ഗ​മ​നം ത​ട​ഞ്ഞ് ഹ​രി​ത​ശീ​ല പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ണി​ചേ​രാ​ൻ പു​ര​പ്പു​റ സോ​ളാ​ർ പ​ദ്ധ​തി ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്ന് മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശീ​ധ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ങ്ക​മാ​ലി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ൾ​ട്ട​ർ​നേ​റ്റ് എ​ന​ർ​ജി കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ര​പ്പു​റ സോ​ളാ​ർ പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.


ച​ട​ങ്ങി​ൽ കാ​ർ​ബ​ണ്‍ എ​മി​ഷ​ൻ മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൂ​ര്യതേ​ജ​സ് 2024 പ​ദ്ധ​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ര​പ്പു​റ സോ​ളാ​ർ ഗു​ണ​ഭോ​ക്താ​ക്ക​ളെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ആ​ൾ​ട്ട​ർ​നേ​റ്റ് എ​ന​ർ​ജി കോ​ർ​പ​റേ​ഷ​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പീ​റ്റ​ർ തെ​റ്റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ജ​ക്ട് മേ​ധാ​വി ജി​തി​ൻ, റോ​ജി​ൻ സ്ക​റി​യ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.