തു​ള​സി​ക്കു ന​ഷ്ട​മാ​യ ആ​ടു​ക​ളെ​യും കൂ​ടും കൈ​മാ​റി
Tuesday, September 3, 2024 12:37 AM IST
അ​ഗ​ളി:​ അ​ട്ട​പ്പാ​ടി പു​തൂ​ർ ചെ​മ്പ​വ​ട്ട​ക്കാ​ട് ഊ​രി​ലെ തു​ള​സി​ക്ക് പു​ലി പി​ടി​ച്ച് ന​ഷ്ട​മാ​യ ആ​ടു​ക​ൾ​ക്ക് പ​ക​രം ആ​ടു​ക​ളെ​യും കൂ​ടും കൈ​മാ​റി. ഉ​മ്മ​ൻ ചാ​ണ്ടി സ്നേ​ഹ​സ്പ​ർ​ശം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ മാ​ർ​ജി​ന​ലൈ​സ്ഡ് ക​മ്യൂ​ണി​റ്റി എ​ന്ന സം​ഘ​ട​ന​യാ​ണ് സ​ഹാ​യി​ച്ച​ത്. സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​യും ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ളു​മാ​യ മ​റി​യ ഉ​മ്മ​ൻ തു​ള​സി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ടു​ക​ളെ​യും കൂ​ടും കൈ​മാ​റി. കെ​പിസി​സി മെം​ബ​ർ പി.​സി.​ ബേ​ബി, എം.​ആ​ർ.​ സ​ത്യ​ൻ, പി.​എ​ൽ.​ ജോ​ർ​ജ്, ആ​ർ.​ ര​ങ്ക​സ്വാ​മി എ​ന്നി​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. 3 മാ​സം മു​ന്പാണ് തു​ള​സി​യു​ടെ ആ​ടു​ക​ളെ പു​ലി​പി​ടി​ച്ച​ത്.