വ​യ​നാ​ടി​നാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ബി​രി​യാ​ണി ഫെ​സ്റ്റ്
Tuesday, September 3, 2024 12:37 AM IST
അ​ക​ത്തേ​ത്ത​റ: വ​യ​നാ​ട്ടി​ലെ ദു​രി​ത ബാ​ധി​ത​ർ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി നി​ർ​മി​ച്ചു ന​ൽ​കു​ന്ന 30 വീ​ടു​ക​ളു​ടെ ധ​നസ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ക​ത്തേ​ത്ത​റ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​രി​യാ​ണി ഫെ​സ്റ്റ് ന​ട​ത്തി.​അ​ക​ത്തേ​ത്ത​റ​യി​ലെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ഫ​ണ്ട് സ​മാ​ഹ​രി​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ത്തു​കൂ​ടി​യ​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ക​ത്തേ​ത്ത​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ. നി​തീ​ഷ്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ സി​റാ​ജു​ദ്ദീൻ, ജി. നി​തീ​ഷ്, ​ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ന്ദ​ന, അ​ക​ത്തേ​ത്ത​റ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കൃ​ഷ്ണ​കു​മാ​ർ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്കു​മാ​ർ, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ ഡി. ​ശ്രീ​കു​മാ​ർ, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, അ​ക​ത്തേ​ത്ത​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ. ​അ​ശോ​ക് കു​മാ​ർ, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​ർ, രാ​ജീ​വ്‌ ഗാ​ന്ധി മ​ൾ​ട്ടി പ​ർ​പ്പസ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ടി.​പി. ഉ​മ്മ​ൻ, ടി.​എം.​ രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ ന​ല്കി.