ബ​സ് സ്റ്റാ​ൻ​ഡി​ൽ പാർക്ക് ചെയ്യുന്നത് കാറുകൾ; ബസുകൾ പുറത്ത്
Tuesday, September 3, 2024 12:37 AM IST
വ​ണ്ടി​ത്താ​വ​ളം: ടൗ​ൺസ്റ്റാ​ൻ​ഡി​ന​ക​ത്ത് കാ​റു​ക​ൾ ക​യ​റ്റി ദീ​ർ​ഘ​നേ​രം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​ൽ ബ​സു​ക​ൾക്ക് ക​യ​റാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം. പ​ല​പ്പോ​ഴും ബ​സു​ക​ൾ റോ​ഡി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി ക​യ​റ്റു​ക​യാ​ണ് ചെ​യ്തു വ​രു​ന്ന​ത്. പ​ത്തും അ​തി​ൽ കൂ​ടു​ത​ലും കാ​റു​ക​ൾ ബ​സ് പാ​ർ​ക്കി​ംഗ് യാർ​ഡി​ലാ​ണ് നി​ർ​ത്തു​ന്ന​ത്.

സ​മീ​പ​ത്ത് വി​വാ​ഹച​ടങ്ങിനോ മ​റ്റു വി​ശേ​ഷ​ങ്ങ​ൾക്കോ എ​ത്തു​ന്ന​വ​ർ കാ​റു​ക​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ ത​ല​ങ്ങും വി​ല​ങ്ങു​മാ​യി നി​ർ​ത്തി​യി​ട്ട് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടുപോ​കുന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡ് ഉ​ണ്ടാ​യി​രു​ന്നി​ട്ടും യാ​ത്ര​ക്കാ​ർ മ​ഴ​യ​ത്തും റോ​ഡി​ൽ നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണു​ള്ള​ത്. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യി​ൽ വാ​ർ​ഡ് മെ​ംബ​ർ ശെ​ൽ​വ​ൻ സ്ഥ​ല​ത്തെ​ത്തി കാ​റു​ക​ൾ നീക്കം ചെ​യ്യാ​ൻ ശ്ര​മം ന​ട​ത്തി.


സ്റ്റാ​ൻ​ഡി​ന​ക​ത്ത് കാ​റു​ക​ളോ ച​ര​ക്ക് ക​ട​ത്ത് ലോ​റി​ക​ളോ നി​ർ​ത്താ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ലം​ഘി​ക്കു​ന്ന​ത്. അ​ക​ത്ത് കാ​ർ​പാ​ർ​ക്കി​ംഗ് അ​റി​യാ​തെ ക​യ​റിവ​രു​ന്ന ബ​ന്ധു​ക​ൾ തി​രി​ച്ചു പോ​വാ​ൻ വ​ഴി​യി​ല്ലാ​തെ പെ​ടാ​പ്പാ​ടു​ പെടു​ന്നു​മു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡി​നകത്തെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇടപെടണമെന്ന് മെംബർ ശെ​ൽ​വ​ൻ ആ​വ​ശ്യപ്പെട്ടു.